"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

41 വയസിനിടെ 51-ഓളം മോഷണക്കേസുകളില്‍ പ്രതി; തിരുവനന്തപുരം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കത്തോട്ടില്‍ പിടിയില്‍. വീട് കുത്തിത്തുറന്നു മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളമാണു പ്രതിയെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്  മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ഭാര്യയും കസ്റ്റഡിയില്‍.

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: കേരളത്തിലും തമിഴ്‌നാട്ടിലുമായി 50-ലധികം മോഷണക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി പള്ളിക്കത്തോട്ടില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് (41), കൂട്ടാളി സരിത രവി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.


കഴിഞ്ഞ ഓഗസ്റ്റ് 15, 30 തീയതികളില്‍ പള്ളിക്കത്തോട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വീട് കുത്തിത്തുറന്നുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ടാണു പ്രതികള്‍ പിടിയിലായത്.


തിരുവനന്തപുരം ജില്ലയില്‍ നിരന്തരം മോഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നു പോലീസും നാട്ടുകാരും തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ മറ്റു ജില്ലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.


പതിനെട്ടാം വയസുമുതല്‍ മോഷണക്കേസുകളില്‍ പ്രതിയായ ശ്രീകാന്ത്, തുടക്കത്തില്‍ വാഹന മോഷണങ്ങളാണു നടത്തിയിരുന്നതെങ്കില്‍ പിന്നീട് രീതി മാറ്റുകയായിരുന്നു.


ഒരു ജില്ലയില്‍ നിന്നും വാഹനം മോഷ്ടിച്ച്, ആ വാഹനത്തില്‍ തൊട്ടടുത്ത ജില്ലയിലെത്തി ആളൊഴിഞ്ഞ വീടുകള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ പുതിയ രീതി.


പള്ളിക്കത്തോട് പൂവത്തിളപ്പ് ഭാഗത്ത് എബ്രഹാം ജീന്‍സ് എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ ഇയാള്‍ ആലപ്പുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കിലാണ് എത്തിയത്. 


ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കോളിങ് ബെല്‍ അടിച്ച് ഉറപ്പുവരുത്തും. തുടര്‍ന്നു ക്രൗബാര്‍ ഉപയോഗിച്ചു മുന്‍വാതില്‍ പൊളിച്ചകത്തുകയറി മേശയ്ക്കുള്ളിലുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കുകയാണു പതിവ്.


പള്ളിക്കത്തോട് സ്റ്റേഷന്‍ പരിധിയിലെ രണ്ടു കേസുകള്‍ക്കു പുറമെ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു കേസും, അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള രണ്ടു വാഹനമോഷണ കേസുകളും ഈ അന്വേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. 


പള്ളിക്കോട്ടത്തെ ആദ്യ സംഭവത്തില്‍ വീട്ടുകാര്‍ മാറ്റിവെച്ചിരുന്ന 13 പവന്‍ സ്വര്‍ണം ലഭിച്ചെങ്കിലും, നഷ്ടപ്പെട്ട 26 പവന്റെ സ്വര്‍ണത്തിനായി റിക്കവറി നടപടികള്‍ പുരോഗമിക്കുകയാണ്. 


രണ്ടാമത്തെ കേസില്‍ ഷെഫീഖ് എന്ന മറ്റൊരു കൂട്ടുപ്രതി കൂടി ഉണ്ടെന്നും ഇയാളെ കണ്ടെത്താനുണ്ടെന്നും പോലീസ് അറിയിച്ചു. സിസിടിവി ഉണ്ടായിരുന്ന ആ വീട്ടിലെ ഡിവിആര്‍ ഉള്‍പ്പെടെ മോഷ്ടിച്ച പ്രതി, കോട്ടയം പോകുന്ന വഴിയില്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. 


മോഷ്ടിച്ച സ്വര്‍ണത്തില്‍ ചിലതു മുക്കുപണ്ടങ്ങളായിരുന്നുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളമാണു പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. മോഷണത്തിനു ശേഷം തിരുവനന്തപുരത്ത് എത്തുന്ന ഇയാള്‍, മുന്‍പ് ജയിലില്‍ ഒപ്പമുണ്ടായിരുന്നയാളുടെ ഭാര്യയായ സരിത രവിയുടെ സഹായത്തോടെയാണു സ്വര്‍ണം വിറ്റിരുന്നത്. 

മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്കു കടക്കുന്ന ഇയാളെ കണ്ടെത്താന്‍ പോലീസ് കന്യാകുമാരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നിലവില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതിനാണു സരിതയെ പിടികൂടിയിട്ടുള്ളത്.

 

Get more updates from Pudukad News on Google