ഒന്നും മറന്നിട്ടില്ല വിജയാ. ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാൻ ആകില്ല”. സിഎംആർഎൽ-എക്സാലോജിക് കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസ് പ്രതിഷേധം. കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്

Current: മലയാളം

കോട്ടയം: സിഎംആർഎൽ-എക്സാലോജിക് കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസ് പ്രതിഷേധം. കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
ഒന്നും മറന്നിട്ടില്ല വിജയാ..ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാൻ ആകില്ല” എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുനത്. കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നിലും ഡിസിസി ഓഫീസിൻ്റെ സമീപത്തും ഫ്ലക്സ് ബോർഡുകൾ വെച്ചിട്ടുണ്ട്.
മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തില്‍ കോണ്‍ഗ്രസ് യുവ എം.എല്‍.എമാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും അതൃപ്തിക്കു കാരണമായിരുന്നു. മാത്യു കുഴല്‍നാടന്റെ സര്‍ക്കാര്‍ നിലപാടിലുണ്ടായ വിമര്‍ശനത്തിനു കൂടുതല്‍ പിന്തുണയേറുന്ന കാഴ്ചയാണ് തുടരുന്നത്.
തൻ്റെ പിതാവിനെ എൽഡിഎഫ് വേട്ടയാടി എന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയേയും എല്‍.ഡി.എഫ് സര്‍ക്കാര്‍ വേട്ടയാടിയതു മറക്കരുതെന്നു സൈബറിടത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രചരിപ്പിക്കുന്നുണ്ട്.






