"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

തോക്കുമായി ലഹരി കേന്ദ്രത്തിൽ റെയ്ഡ്: വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് മന്ത്രി ഇഷ്രാഖ് ഹൊസൈൻ രാജിവെച്ചു | Bangladesh Minister

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bangladesh Minister

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ധാക്ക: ലഹരി കേന്ദ്രത്തിൽ കൈത്തോക്കുമായി നേരിട്ടെത്തി റെയ്ഡ് നടത്തിയത് വിവാദമായതിന് പിന്നാലെ ബംഗ്ലാദേശ് വിമോചന യുദ്ധകാര്യ സഹമന്ത്രി ഇഷ്രാഖ് ഹൊസൈൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നിർദ്ദേശപ്രകാരമാണ് രാജി. നാഷണൽ പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് 39-കാരനായ ഇഷ്രാഖ് തന്റെ രാജി പ്രഖ്യാപനം നടത്തിയത്.(Bangladesh Minister Ishraque Hossain Resigns Gun Raid Controversy Dhaka)

ധാക്ക-6 മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും അന്തരിച്ച സാദേഖ് ഹൊസൈൻ ഖോക്കയുടെ മകനുമാണ് ഇഷ്രാഖ് ഹൊസൈൻ. ധാക്കയിലെ ലഹരി കേന്ദ്രത്തിലേക്ക് ഇഷ്രാഖ് ഹൊസൈൻ നേരിട്ടെത്തി തോക്ക് ചൂണ്ടി റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.

ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് സംഭവം വലിയ നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ മന്ത്രിയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടത്. താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്നും കൈവശമുണ്ടായിരുന്നത് ലൈസൻസുള്ള തോക്കാണെന്നും സ്വന്തം സുരക്ഷയ്ക്കാണ് അത് കയ്യിൽ കരുതിയതെന്നും ഇഷ്രാഖ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ യുവതലമുറയെ ലഹരിമുക്തമാക്കാൻ ഒരു ബി.എൻ.പി പ്രവർത്തകനായി കൂടുതൽ സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Bangladesh State Minister for Liberation War Affairs Ishraque Hossain resigned following instructions from Prime Minister Tarique Rahman after a controversy erupted over his gun-wielding raid on a suspected drug den in Dhaka. Ishraque defended his actions at a press conference, citing self-defense and his licensed firearm.

Get more updates from Pudukad News on Google