എ.ഐ ഏജന്റുകളിലൂടെ തൊഴിൽ മേഖലയിൽ വൻ വിപ്ലവത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്; സങ്കീർണ്ണമായ ജോലികൾ ഇനി സ്വയം നിർവ്വഹിക്കുമെന്ന് ഓഹരി ഉടമകൾക്കുള്ള കത്തിൽ സി.ഇ.ഒ സത്യാ നാദെല്ല

Current: മലയാളം

വാഷിംഗ്ടണ്‍: മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകളില്ലാതെ തന്നെ സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാന്‍ ശേഷിയുള്ള ‘എ.ഐ ഏജന്റുകള്‍’ വഴി തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ മൈക്രോസോഫ്റ്റ്.
ഓഹരി ഉടമകള്‍ക്കായി എഴുതിയ വാര്‍ഷിക കത്തില്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദെല്ലയാണ് ‘സൂപ്പര്‍ ഇന്റലിജന്‍സ്’ യുഗത്തെക്കുറിച്ചുള്ള കമ്പനിയുടെ ഭാവി കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
ഉപഭോക്താക്കള്‍ ഓരോ ആപ്ലിക്കേഷനുകളും സ്വയം പ്രവര്‍ത്തിപ്പിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി, നിര്‍ദ്ദേശങ്ങള്‍ നല്കിയാല് ആവശ്യമായ ജോലികള്‍ എ.ഐ ഏജന്റുകള്‍ തന്നെ പൂര്‍ത്തിയാക്കുന്ന രീതിയിലേക്ക് കമ്പ്യൂട്ടിംഗ് ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനിവരുന്ന കാലത്ത് ഒരു ലക്ഷ്യം നിര്‍ണ്ണയിച്ചു നല്കിയാല് സിസ്റ്റം ഉപഭോക്താവിന് വേണ്ടി സ്വയം പ്രവര്‍ത്തിക്കുമെന്നും, ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം ഉപഭോക്താവിന്റെ അഭിപ്രായവും വഴികാട്ടലും തേടുമെന്നും നാദെല്ല ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു എ.ഐ മോഡലിനെ മാത്രം ആശ്രയിക്കാതെ, ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ രീതിയില്‍ വിവിധ മോഡലുകള്‍ ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള മള്‍ട്ടി-മോഡല്‍ സംവിധാനമാണ് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.
സാങ്കേതികവിദ്യയുടെ ഈ മാറ്റങ്ങള്‍ മനുഷ്യരെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനക്ഷമതയും ശേഷിയും വര്‍ദ്ധിപ്പിക്കാനാണ് സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






