"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

കേരളത്തിൽ ലേബർ കോഡ് നടപ്പാക്കാൻ പ്രായോഗിക നിർദ്ദേശങ്ങൾക്ക് തൊഴിലാളി യൂണിയനുകൾ ഉൾപ്പെടുന്ന പ്രത്യേക സമിതി. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വിവാദങ്ങൾക്കിടെ സെക്രട്ടേറിയറ്റിൽ ചേർന്നത് ഉന്നതതല യോഗം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനം. 

സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ 22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻ പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടുകളെ തള്ളിപ്പറഞ്ഞും കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താനുമാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി ആരോപിച്ചിരുന്നു. ഈ രാഷ്ട്രീയ തർക്കങ്ങളുടെയും തൊഴിലാളി സംഘടനകളുടെ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തത്.

തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗവുമായി പ്രവർത്തിക്കുന്ന പ്രത്യേക സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദ്ദേശം.

നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ലേബർ കോഡിന്റെ പ്രതികൂല ആഘാതം പരമാവധി ലഘൂകരിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ ഉറപ്പുനൽകി.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാകും ചട്ടങ്ങൾ രൂപീകരിക്കുക. ലേബർ കോഡിലെ തൊഴിലാളി പരിധി നിശ്ചയിച്ചതിലുള്ള ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇത് കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും യോഗത്തിൽ തീരുമാനമായി.

സമിതി തയാറാക്കുന്ന കരട് രേഖകളിൽ ട്രേഡ് യൂണിയനുകളുമായി സിറ്റിങ് നടത്തി നിലപാടുകൾ കേട്ട ശേഷമേ സംസ്ഥാനത്തെ ലേബർ കോഡ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുകയുള്ളൂ

Get more updates from Pudukad News on Google