"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

നവരാത്രി വാഹന വിൽപ്പന 11.23 ലക്ഷം യൂണിറ്റ്; ഇലക്ട്രിക് വാഹന വിൽപ്പനയിൽ വളർച്ച

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡൽഹി: ഈ വർഷത്തെ നവരാത്രി കാലയളവിൽ രാജ്യത്ത് 11.23 ലക്ഷം വാഹനങ്ങൾ റീട്ടെയിൽ വിപണിയിൽ വിറ്റതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) അറിയിച്ചു. 2024-ലെ നവരാത്രിയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 26.76 ശതമാനം വളർച്ചയുണ്ട്.

എന്നാൽ 2025-ലെ നവരാത്രിയെ അപേക്ഷിച്ച് വിൽപ്പന 6.52 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം നവരാത്രി 11 ദിവസം നീണ്ടതും ജിഎസ്‌ടി 2.0 നടപ്പാക്കിയതിനെ തുടർന്നുണ്ടായ അധിക ആവശ്യകതയും ഈ താരതമ്യത്തെ സ്വാധീനിച്ചതായി ഫാഡ വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയിൽ 26.78 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ നവരാത്രിയിലെ 92,628 യൂണിറ്റിൽനിന്ന് ഇത്തവണ വിൽപ്പന 1,17,437 യൂണിറ്റായി ഉയർന്നു. മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 10.5 ശതമാനത്തോടടുത്തെത്തി;

കഴിഞ്ഞ വർഷം ഇത് ഏകദേശം 7.7 ശതമാനമായിരുന്നു.
പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 2024-നെ അപേക്ഷിച്ച് 10.39 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 32.41 ശതമാനവും വർധിച്ചു. വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പനയിലും വളർച്ചയുണ്ടായി. ധൻതേരസ്–ദീപാവലി കാലയളവിലെ വിൽപ്പനയിലും ഫാഡ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

Get more updates from Pudukad News on Google