കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കം: സർക്കാരിനെതിരെ വിപുലമായ പ്രചാരണത്തിനൊരുങ്ങി സിപിഎം | KIIFB Issue

Current: മലയാളം

തിരുവനന്തപുരം: കിഫ്ബിയുടെ നേട്ടങ്ങളെ ഇല്ലാതാക്കാൻ സർക്കാർതലത്തിൽ ബോധപൂർവമായ നീക്കം നടക്കുന്നതായി ആരോപിച്ച് ശക്തമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സമിതി തീരുമാനം. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വൻവികസന മാറ്റങ്ങൾ എത്തിച്ചത് കിഫ്ബിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രാദേശിക തലത്തിൽ വിപുലമായ ക്യാംപെയ്നുകൾ സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.(KIIFB Issue, CPM To Launch Statewide Campaign Against Government)
കിഫ്ബിയെ തകർക്കുക വഴി വികസന പദ്ധതികൾ തടസ്സപ്പെട്ടാൽ, സംസ്ഥാനത്തിന്റെ വികസനത്തിന് ഫണ്ട് കണ്ടെത്താൻ ബദൽ സംവിധാനം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിനത്തിലാണ് സർക്കാരിന്റെ കിഫ്ബി വിരുദ്ധ നിലപാടുകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. കിഫ്ബിയുടെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം. ക്യാംപെയ്നിന്റെ വിശദമായ അന്തിമ രൂപരേഖ വെള്ളിയാഴ്ചയോടെ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary
The CPM State Committee has decided to launch a statewide campaign accusing the government of deliberately attempting to undermine KIIFB and erase its developmental achievements. The party demanded that the government present an alternative funding model for infrastructure development while planning local-level campaigns to highlight KIIFB’s contributions across all constituencies.






