ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ചേർത്തല: ആലപ്പുഴ തെക്കേ അങ്ങാടി ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി വി രമേശൻ – രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് (28) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് ഐ ടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അരൂക്കുറ്റി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: അർത്ഥന.
Get more updates from Pudukad News on Google






