പാരീസിന് സമീപം വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 12 വയസ്സുകാരിയടക്കം നാല് പേർക്ക് പരിക്ക് | Paris shooting

Current: മലയാളം

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന് സമീപം ട്രാപ്പെസിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 12 വയസ്സുകാരിയടക്കം നാല് പേർക്ക് പരിക്കേറ്റു (Paris shooting). സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ പൊലീസ് പിടികൂടി. വെടിവയ്പ്പിന് തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് പാരീസിന് സമീപമുള്ള ട്രാപ്പെസിൽ വെടിവയ്പ്പുണ്ടായത്. കാറിലെത്തിയ അക്രമി വഴിയിൽ കണ്ടവർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കാറിൽ സഞ്ചരിക്കുന്നതിനിടെ മുന്നിൽ കണ്ടവർക്കുനേരെയെല്ലാം അക്രമി വെടിയുതിർത്തതായി ട്രാപ്പെസ് മേയർ അലി റബേ മാധ്യമങ്ങളോട് പറഞ്ഞു.
12 വയസ്സുകാരിക്ക് എട്ട് തവണ വെടിയേറ്റു
പരിക്കേറ്റവരിൽ 12 വയസ്സുള്ള പെൺകുട്ടിയുമുണ്ട്. കുട്ടിക്ക് എട്ട് തവണ വെടിയേറ്റതായും അപകടനില തരണം ചെയ്തതായും ലാ വെറിയേർ മേയർ നിക്കോളാസ് ഡെയ്ൻവില്ലെ വാർത്താ ഏജൻസിയോട് പറഞ്ഞു.
വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
Story Summary: One person was killed and four others, including a 12-year-old girl, were injured in a shooting in Trappes near Paris, France. Police arrested the suspected attacker. Prosecutors are investigating whether the incident had any links to terrorism.






