"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

ബീഫ് കഴിക്കുമോയെന്ന് ചോദിച്ച് അധ്യാപകനുൾപ്പെടെ പരിഹസിച്ചു. ദലിത് വിദ്യാർഥി ജീവനൊടുക്കി

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: കോയമ്പത്തൂർ പീളമേട്ടിൽ ജാതിയുടെയും ഭക്ഷണശീലങ്ങളുടെയും പേരിൽ സ്കൂളിൽ നിരന്തരം അധിക്ഷേപം നേരിട്ടെന്ന പരാതിക്കിടെ 11ാം ക്ലാസ് വിദ്യാർഥി ആത്മഹത്യചെയ്തു. ശ്രീ കെ.കെ. നായിഡു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി  എ. അകിലൻ (16) ആണ് ജീവനൊടുക്കിയത്.

അധ്യാപകനും സഹപാഠികളും ജാതിയുടെ പേരിലും ബീഫ് കഴിക്കുന്നതിന്റെ പേരിലും അപമാനിച്ചിരുന്നതായി കുടുംബം ആരോപിച്ചു. നേരത്തേ പിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അധിക്ഷേപം തുടർന്നെന്നാണ് ആരോപണം.


മാതാവ് കൗസല്യയുടെ പരാതിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഒരു അധ്യാപകൻ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 


പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആത്മഹത്യാ പ്രേരണ, ഉപദ്രവം തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google