"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

ബിഗ് ടെക് കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചിക്കാഗോ: സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിലൂടെ ബിഗ് ടെക് കമ്പനികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഇന്ത്യൻ വിരുദ്ധ വിദ്വേഷം സമൂഹമാധ്യമങ്ങളിൽ വർദ്ധിച്ചുവരികയാണെന്നും, ഇതിനെതിരെ കമ്പനികളെ കോൺഗ്രസ് ഉത്തരവാദികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 21-ന് ‘എക്സ‌്’  പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കമ്പനികൾക്ക് വിദ്വേഷം തടയാൻ യാതൊരു പ്രേരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇല്ലിനോയിയിലെ അറോറയിലുള്ള ബാലാജി ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണ ഗൂഢാലോചനയിൽ ഫെഡറൽ അന്വേഷണം ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തിയും 105 നിയമനിർമ്മാതാക്കളും എഫ്.ബി.ഐ ഡയറക്‌ടർ കാഷ് പട്ടേലിന് കത്തയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അലക്സാന്ദ്രോസ് പപോരാകിസ് (19) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണശ്രമം നടക്കുമ്പോൾ രാജ കൃഷ്ണമൂർത്തിയും ക്ഷേത്രത്തിലുണ്ടായിരുന്നു.

Get more updates from Pudukad News on Google