വെൽഫെയർ കപ്പ് ഫുട്ബോൾ ടൂർണമെന്റ്: ടീം സാൽമിയ ചാമ്പ്യൻമാർ

Current: മലയാളം

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സാൽമിയ യൂണിറ്റ് ജേതാക്കളായി. ഫർവാനിയ യൂണിറ്റ് റണ്ണറപ്പും ഫഹാഹീൽ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അദാനിലെ ഖുറൈൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പ്രവാസി വെൽഫെയർ കുവൈത്തിന്റെ എട്ട് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ടീമുകൾ മാറ്റുരച്ചു.
അബ്ബാസിയ, സാൽമിയ, ജലീബ്, റിഗ്ഗൈ, ഖൈത്താൻ, അബുഹലീഫ, ഫഹാഹീൽ, ഫർവാനിയ എന്നീ യൂണിറ്റുകളുടെ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കായിക ആവേശവും സൗഹൃദവും നിറഞ്ഞ മത്സരങ്ങൾ കാണികൾക്ക് മികച്ച അനുഭവമായി.
മുഴുവൻ ടീമിലെയും ഫുട്ബോൾ താരങ്ങൾ അണിനിരന്ന വർണ്ണാഭമായ ഉദ്ഘാടന സെഷനിൽ പ്രവാസി വെൽഫെയർ കുവൈത്ത് ജനറൽ സെക്രട്ടറി സഫ്‌വാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
യെസ് കാർഗോ ഷിപ്പിംഗ് പ്രതിനിധി വിനോദ് പെരേര, കോട്ടയം ജില്ല അസോസിയേഷൻ പ്രതിനിധി ജിത്തു, കുവൈത്തിലെ സീനിയർ മലയാളി ഫുട്ബോൾ താരം പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രവാസി വെൽഫെയർ കുവൈത്ത് സെക്രട്ടേറിയറ്റ് അംഗങ്ങളും സ്പോർട്സ് കൺവീനർ റഷീദ് ഖാനും ടീമുകളെ പരിചയപ്പെട്ടു
ടൂർണമെന്റിലെ മികച്ച താരമായി സാൽമിയ ടീമിന്റെ ഫസൽ തിരഞ്ഞെടുക്കപ്പെട്ടു. ഫർവാനിയ ടീമിലെ നിഹാദും ഫഹാഹീൽ ടീമിലെ ഉണ്ണിയും ടോപ് സ്കോറർ പുരസ്കാരം പങ്കിട്ടു. മികച്ച ഗോൾകീപ്പറായി ഫർവാനിയയുടെ ലായിക് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലേ ടീം പുരസ്കാരം ജലീബ് യൂണിറ്റ് സ്വന്തമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, ജനറൽ സെക്രട്ടറി രാജേഷ് മാത്യു,, സഫ്‌വാൻ ഷൗക്കത് വളാഞ്ചേരി, ലായിക് അഹമ്മദ്, അനിയൻ കുഞ്ഞ് , ഗിരീഷ്, അഫ്തബ്, സ്പോർട്സ് കൺവീനർ റഷീദ് ഖാൻ, അഷ്‌കർ മാളിയേക്കൽ എന്നിവർ നിർവഹിച്ചു.
പ്രോ സ്റ്റൈൽ കമ്പ്യൂട്ടേഴ്സിന്റെ പ്രതിനിധി സലീം വണ്ടൂർ, സഫ്രാൻ പാലസ് റെസ്റ്റോറന്റിന്റെ പ്രതിനിധി ദിൽഷാദ് എന്നിവരും സമ്മാനദാനത്തിൽ പങ്കെടുത്തു. റഫറിമാരായ അസ് വദ് അലി, സി. ഒ . റാഫി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വിഷ്ണു നടേഷ്, അംജദ് കോക്കൂർ, സനീം, നയീം, ജവാദ്, ഷംസീർ, അബ്ദുൾ ജലീൽ, സമീർ, ഹാരിസ് ഇസ്മായിൽ എന്നിവർ ടൂർണമെന്റിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.






