എന്താണ് വാക്സിൻ?

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഒരു പ്രത്യേക രോഗം വരുന്നത് തടയാൻ ശരീരത്തിന്റെ പ്രതിരോധശേഷിയെ പരിശീലിപ്പിക്കാൻ നൽകുന്ന ജൈവവസ്തുവാണ് വാക്സിൻ .
വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
• രോഗാണുക്കളെ തിരിച്ചറിയൽ: വാക്സിനിൽ രോഗം ഉണ്ടാക്കാനുള്ള തീവ്രത കുറച്ചതോ അല്ലെങ്കിൽ നിർജീവമാക്കിയതോ ആയ വൈറസുകളോ ബാക്ടീരിയകളോ അവയുടെ ഭാഗങ്ങളോ ആണ് അടങ്ങിയിരിക്കുന്നത്
• ആന്റിബോഡി നിർമ്മാണം: ഇത് ശരീരത്തിൽ എത്തുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം അതിനെ ഒരു ശത്രുവായി കണ്ട് ചെറുക്കുകയും, അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കുകയും ചെയ്യുന്നു.
• ഓർമ്മശക്തി: ഭാവിയിൽ യഥാർത്ഥമായ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ, മുൻപ് വാക്സിൻ മൂലം രൂപപ്പെട്ട പ്രതിരോധശേഷി പെട്ടെന്ന് തന്നെ ആ രോഗാണുവിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.
Get more updates from Pudukad News on Google






