"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

പ്രതിപക്ഷത്തിന്റെ നവംബർ ഒന്നിലെ പ്രതിഷേധ റാലിയെ പ്രതിരോധിക്കാൻ ബി.ജെ.പി ഉന്നതതല യോഗം. അമിത് ഷായും ദേശീയ അധ്യക്ഷൻ നിതിൻ നബീനും പങ്കെടുക്കും. മാധ്യമ-സമൂഹമാധ്യമ പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകും. രാംലീല മൈതാനത്ത് വൻ റാലി ലക്ഷ്യമിട്ട് ‘ഇൻഡ്യ’ മുന്നണി

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ സമഗ്ര പരിശോധനക്കെതിരെയും (SIR) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നവംബർ ഒന്നിന് രാംലീല മൈതാനത്ത് ‘ഇൻഡ്യ’ മുന്നണി പ്രഖ്യാപിച്ച പ്രതിഷേധ റാലിയെ നേരിടാൻ ബി.ജെ.പി നിർണ്ണായക ഉന്നതതല യോഗം വിളിച്ചുചേർത്തു.

ഞായറാഴ്ച വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല കൂടിയാലോചനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽനിർത്തി പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെയും ആരോപണങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നതിനായി വാർത്താ ചാനൽ ചർച്ചകൾ, ഡിജിറ്റൽ-സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി സ്വീകരിക്കേണ്ട രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങൾക്ക് യോഗം അന്തിമ രൂപം നൽകും.  

‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി നവംബർ ഒന്നിന് രാംലീല മൈതാനത്തേക്ക് ‘ഡൽഹി ചലോ’ മാർച്ചും മഹാറാലിയുമാണ് ‘ഇൻഡ്യ’ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.

എസ്.ഐ.ആർ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്ന പ്രതിഷേധത്തിലേക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്.

ഇതിന്റെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കളുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.  

Get more updates from Pudukad News on Google