ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ | Cheranalloor Accident

Current: മലയാളം

കൊച്ചി : ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി.(Cheranalloor Accident Complaint Filed Against Judge Father Of Minor Driver)
ഒക്ടോബർ 25-ന് പുലർച്ചെ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണനാണ് (55) ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ വാഹനമോടിച്ച പതിനേഴുകാരന്റെ പിതാവിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പ്രായപൂർത്തിയാകാത്തവർ നടത്തുന്ന വാഹനാപകടങ്ങൾക്കും നിയമലംഘനങ്ങൾക്കും രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് മോട്ടോർ വാഹന നിയമം വ്യക്തമാക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കാനും, പ്രതിയായ പതിനേഴുകാരന് 25 വയസ്സ് പൂർത്തിയാകുന്നതുവരെ ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ നൽകരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
Supreme Court advocate Subhash Thekkadan has filed a complaint with the Cheranalloor police seeking a criminal case under Section 199A of the Motor Vehicles Act against the judge, who is the father and vehicle owner of the 17-year-old boy involved in the fatal Cheranalloor car accident. The complaint demands action including up to three years imprisonment, cancellation of the car’s registration, and taking up the matter with the High Court Registrar General.






