വയറ്റിൽ മുഴ; ഈ ലക്ഷണങ്ങൾ പറയും

🌐 Select your Language:
Current: മലയാളം
Current: മലയാളം

വയറ്റിലെ മുഴയുടെ പ്രധാന ലക്ഷണങ്ങൾ അതിനു കാരണമാകുന്ന അവസ്ഥകളെ ആശ്രയിച്ചിരിക്കും.
വേദനയും അസ്വസ്ഥതയും: മുഴയുള്ള ഭാഗത്തോ വയറിന്റെ മൊത്തത്തിലോ സ്ഥിരമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.
വയറു വീക്കം അല്ലെങ്കിൽ ഭാരം തോന്നൽ: ചെറിയ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും വയറു നിറഞ്ഞിരിക്കുന്നതായി തോന്നുക.
ഓക്കാനവും ഛർ ദ്ദിയും: ഭക്ഷണം ദഹിക്കാതെ വരികയോ ഇടയ്ക്കിടെ ഓക്കാനം ഉണ്ടാകുകയോ ചെയ്യാം.
ഭാരക്കുറവ്: യാതൊരു കാരണവുമില്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുക.
വിശപ്പില്ലായ്മ: ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാതെ വരിക.
ക്ഷീണവും വിളർച്ചയും: രക്തസ്രാവം മൂലം വിളർച്ചയും കടുത്ത ക്ഷീണവും ഉണ്ടാകാം.
മലത്തിന്റെ നിറവ്യത്യാസം: ദഹനവ്യവസ്ഥയിലെ രക്തസ്രാവം കാരണം കറുത്ത നിറത്തിൽ മലം പോവുകയോ രക്തം കാണപ്പെടുകയോ ചെയ്യാം.
Get more updates from Pudukad News on Google






