"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സൈക്കോളജിക്കൽ വാർഫെയർ; അരുണാചലിലെ കടന്നുകയറ്റത്തെക്കുറിച്ചുള്ള വ്യാജ വീഡിയോകളും പ്രചാരണങ്ങളും തുറന്നുകാട്ടി ഇന്ത്യൻ സൈന്യം

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യക്കെതിരെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോകളും ഉപയോഗിച്ച് സൈക്കോളജിക്കല്‍ വാര്‍ഫെയര്‍ (മനശാസ്ത്ര യുദ്ധം) നടത്തുന്നതായി റിപ്പോര്‍ട്ട്. 


അരുണാചലിലെ തക്‌സിങ് മേഖലയില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ റോന്തുചുറ്റല്‍ തടഞ്ഞെന്നുമുള്ള തരത്തിലുള്ള നിരവധി പഴയ വീഡിയോകളും വ്യാജ പ്രചാരണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 


പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള പ്രൊപ്പഗാന്‍ഡ അക്കൗണ്ടുകളും ചൈനയുടെ ഡിജിറ്റല്‍ യുദ്ധതന്ത്രങ്ങളും ഉപയോഗിച്ച് നടത്തുന്ന ഈ വ്യാജ പ്രചാരണങ്ങളെ ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക ഫാക്ട്-ചെക്കിംഗ് വിഭാഗം ശക്തമായി പ്രതിരോധിച്ചു വരികയാണ്.

കശ്മീരിലെ കുപ്വാരയില്‍ നടന്ന് പരാജയപ്പെടുത്തിയ ഭീകരാക്രമണത്തെക്കുറിച്ച് അന്നത്തെ മേജര്‍ ജനറല്‍ ഗിരീഷ് കാലിയ നടത്തുന്ന പഴയ വാര്‍ത്താ സമ്മേളനത്തിന്റെ ഡിജിറ്റല്‍ രീതിയില്‍ തിരുത്തിയ വീഡിയോ ഉപയോഗിച്ചാണ് ചൈന അരുണാചല്‍ പ്രദേശിലെ ചില മേഖലകള്‍ പിടിച്ചെടുത്തതായി വ്യാജപ്രചാരണം നടത്തിയത്. 


കൂടാതെ, കര്‍ണാടകയിലെ ദേവനഹള്ളിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പരിശീലനത്തിന്റെ വീഡിയോ അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ പരിശോധിക്കുന്നു എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. 


ലഡാക്കില്‍ അജ്ഞാതന്‍ ഇന്ത്യന്‍ സൈനികനെ വെടിവെച്ചുകൊന്നു എന്ന രീതിയില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകള്‍ നടപ്പിലാക്കിയ പ്രചാരണവും വ്യാജമാണെന്ന് സൈന്യം വ്യക്തമാക്കി. 

അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് പദ്ധതിക്കെതിരെ നടന്ന പ്രാദേശിക പ്രതിഷേധങ്ങളെ ‘ഇന്ത്യന്‍ സൈന്യത്തിനെതിരായ പ്രക്ഷോഭം’ എന്ന് വ്യാഖ്യാനിച്ച് അപപ്രചാരണം നടത്തിയ പാക് അക്കൗണ്ടുകളെയും ഇന്ത്യന്‍ സൈന്യം തുറന്നുകാട്ടി.

 

Get more updates from Pudukad News on Google