"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

‘കാശിയിൽ പോയി പൊലീസ് അന്വേഷിച്ചു, ഒരു തുമ്പും കിട്ടിയില്ല’: ശിവസൂര്യയുടെ തിരോധാനത്തിൽ നിയമസഭയിൽ ആഭ്യന്തര മന്ത്രി | Shivasoorya Missing Case

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

 Shivasoorya Missing Case

തിരുവനന്തപുരം: കണ്ണൂർ ചൊക്ലിയിൽ നിന്ന് 17-കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ നിയമസഭയിൽ പ്രതികരിച്ച് ആഭ്യന്തര വകുപ്പ്. വാരാണസിയിലടക്കം പോലീസ് സംഘം നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി സഭയെ അറിയിച്ചു.(Shivasoorya Missing Case Investigation Kashi Crime Branch Kerala Assembly)

മൊബൈൽ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും കുട്ടികളെ വഴക്കുപറയാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 8-നാണ് വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിനെ തുടർന്ന് ചൊക്ലി സ്വദേശിയായ ശിവസൂര്യ വീട് വിട്ടിറങ്ങിയത്.

കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു ശിവസൂര്യയുടെ കാണാതാവൽ. ആദ്യം ചൊക്ലി പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും കേരളത്തിലുടനീളം പരിശോധന നടത്തി. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും പോയി അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഒരിടത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും ശിവസൂര്യയുടെ ചിത്രം പതിഞ്ഞിട്ടില്ല.

Story Summary

The Home Ministry briefed the Kerala Assembly regarding the disappearance of 17-year-old Shivasoorya from Chokli, Kannur. Despite extensive searches by the Crime Branch and SIT across Kerala, Bengaluru, Mysuru, Mangaluru, and Varanasi (Kashi), no traces of the boy have been found. The Home Minister expressed concern over mobile addiction among youngsters and called for parental vigilance.

Get more updates from Pudukad News on Google