"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

നോർക കെയർ 2026–27 സംബന്ധിച്ച പ്രവാസികളുടെ ആശങ്കകൾ അകറ്റണം: ജിദ്ദ കെ എം സി സി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജിദ്ദ:  പ്രവാസി  മലയാളികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ നോർക കെയർ (NORKA Care) 2026–27 വർഷത്തെ പുതുക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്നുവന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പ്രവാസികൾക്ക് ആരോഗ്യപരിരക്ഷയും കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടനടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ്. എന്നാൽ, പരിഷ്കരിച്ച പദ്ധതിയുടെ വിവിധ സ്ലാബുകളിലുള്ള ഉയര്‍ന്ന പ്രീമിയം നിരക്ക് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്.


എന്നാൽ, പരിഷ്കരിച്ച പദ്ധതിയുടെ ആനുകൂല്യങ്ങൾ, പ്രീമിയം നിരക്കുകൾ, പരിരക്ഷയുടെ പരിധി, ക്ലെയിം നടപടികൾ, ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് വ്യക്തതയും വിശദീകരണവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.


വിദേശത്തെ, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുന്നത് പ്രവാസികള്‍ക്ക് താങ്ങാനാവുന്നതല്ല.

പ്രവാസികളുടെ സാമ്പത്തിക സാഹചര്യങ്ങളും കുടുംബങ്ങളുടെ ആരോഗ്യസുരക്ഷാ ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം പദ്ധതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത്. കുറഞ്ഞ വരുമാനത്തിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ–അപകട പരിരക്ഷ ലഭ്യമാക്കണം.

 


പ്രായമായ പ്രവാസികൾ, കുടുംബപരമായ ആരോഗ്യബാധ്യതകളുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികൾ എന്നിവരുടെ ആവശ്യങ്ങളും പദ്ധതിയിൽ പരിഗണിക്കണം.


പദ്ധതിയുടെ നിബന്ധനകളിലും ആനുകൂല്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് പ്രവാസി സംഘടനകളുമായും വിവിധ പ്രവാസി കൂട്ടായ്മകളുമായും ചർച്ച നടത്തണമെന്നും ജിദ്ദ കെഎംസി സി സെൻട്രൽ കമ്മിറ്റി കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി കെ റസാക്ക് മാസ്റ്ററും ജനറൽ സെക്രട്ടറി വി പി മുസ്തഫയും നിവേദനത്തിൽ ആവശ്യപ്പെട്ടു

Get more updates from Pudukad News on Google