Skip to content
November 16, 2026
⌕

മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി; രക്ഷപ്പെട്ടത് അത്ഭുതകരമായി | Odisha landslide

November 15, 2026
Share this post to
Odisha landslide

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി (Odisha landslide). ഇന്ദ്രഗഢ് പഞ്ചായത്തിലെ സ്കൂൾ അധ്യാപകനായ മോഹൻ മഹാറാണയെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഒക്ടോബർ 29-ന് രാത്രിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് മോഹനെ കാണാതായത്.

മണ്ണിടിച്ചിലിനിടെ സമീപത്തെ കുഴിയിലേക്കാണ് മോഹൻ വീണത്. ദിവസങ്ങൾക്കുശേഷം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് കുഴിയിൽനിന്ന് നേരിയ ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിൽ മോഹനെ കണ്ടെത്തിയത്.

നാട്ടുകാർ ചേർന്ന് മോഹനെ കുഴിയിൽനിന്ന് പുറത്തെടുത്തു. പിന്നീട് ഏകദേശം 18 കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ദീർഘനാൾ ഭക്ഷണമില്ലാതെ ചെളിവെള്ളം കുടിച്ചാണ് മോഹൻ അതിജീവിച്ചതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Story Summary:
A schoolteacher who went missing in a landslide in Odisha’s Kandhamal district has been found alive after 14 days. Mohan Maharana reportedly survived by drinking muddy water and was rescued by locals before being carried nearly 18 kilometres to a hospital.

Get more updates from Pudukad News on Google