Skip to content
November 17, 2026
⌕

പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന് സുപ്രീം കോടതി നോട്ടീസ് | Palathayi POCSO Case

November 16, 2026
Share this post to
Palathayi POCSO Case

ന്യൂഡൽഹി: പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സർക്കാരും സമർപ്പിച്ച പ്രത്യേക അനുവാദ ഹർജിയിലാണ് ബെഞ്ചിന്റെ നടപടി.(Palathayi POCSO Case Supreme Court Issues Notice to Convict)

പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. 2020-ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. 2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

എന്നാൽ, വിചാരണക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, 2026 ഓഗസ്റ്റ് 21-ന് ഇയാളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്യുകയായിരുന്നു.

Story Summary 

The Supreme Court has issued notice to convict Padmarajan on petitions filed by the survivor’s mother and the Kerala government challenging the Kerala High Court order that suspended his life sentence and granted him bail in the 2020 Palathai POCSO case. The bench is hearing the matter, where the petitioners argued that the High Court failed to consider proper legal standards while granting relief to the accused.

Get more updates from Pudukad News on Google