സർക്കാർ രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ പ്രയോഗങ്ങൾ ഒഴിവാക്കണം; മകൻ, മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: സർക്കാർ രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി പകരം ‘മകൻ’ അല്ലെങ്കിൽ ‘മകൾ’ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന സുപ്രധാന നിർദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഈ നിർണായക നിർദേശം.
അതിനാൽ അവരെ സ്വന്തം മക്കളായി തന്നെ പരിഗണിക്കണമെന്നും എല്ലാ അര്‍ത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്നും ദത്തുപുത്രിയെന്നും ദത്തുപുത്രനെന്നും ആരും വിളിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.
നിലവിൽ ഈ-ഡിസ്ട്രിക്റ്റ് പോർട്ടലിലുള്ള ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ഓപ്ഷനുകൾ ഒഴിവാക്കിക്കൊണ്ട് മകൻ അല്ലെങ്കിൽ മകൾ എന്ന് മാറ്റണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
Get more updates from Pudukad News on Google




