Skip to content
November 19, 2026
⌕

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 9 പേർക്ക് ജീവപര്യന്തം തടവ്.പ്രതികൾ ഓരോരുത്തരും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു

November 18, 2026
Share this post to

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവർത്തകൻ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.


മറ്റു പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. പ്രതികൾ ഓരോരുത്തരും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.


കേസിൽ സിപിഎം പ്രവർത്തകരായ 11 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മറ്റ് ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. കേസിലെ രണ്ടാം പ്രതി ഒളിവിലാണ്. കൊലപാതകം നടന്ന് 18 വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്.


വിധി പ്രസ്താവം കണക്കിലെടുത്ത് കോടതി വളപ്പില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.


 

2008 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ തന്റെ ബേക്കറിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. 

കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചില പൊലീസുകാര്‍ കൂറുമാറിയിരുന്നു. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ സുഹൃത്തും സിപിഎം നേതാവുമായ വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമാണ് രഞ്ജിത്ത് കൊലപാതകമെന്നാണ് റിപ്പോർട്ട്.

Get more updates from Pudukad News on Google