ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടം; വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം, കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം നൽകിയത്. നാളെ രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറും.
ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തിലൂടെ രാജ്യത്തിനും കേരളത്തിനും അഭിമാനമായ താരമാണ് വിദർശ കെ. വിനോദ്. കായികരംഗത്തെ മികവിന് അംഗീകാരമായാണ് പുതിയ നിയമനം.
Get more updates from Pudukad News on Google




