കണ്ണ് തുടിക്കുന്നത് സ്ട്രെസ്സോ?

കണ്ണ് തുടിക്കുന്നത് സാധാരണയായി കൺപോളകളിലെ പേശികളിലുണ്ടാകുന്ന അനിയന്ത്രിതമായ ചെറിയ സങ്കോചങ്ങൾ മൂലമാണ്.
അമിതമായ ടെൻഷനും സ്ട്രെസ്സും പേശികളുടെ പ്രവർത്തനത്തെ ബാധിക്കാം.
ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ഇല്ലാതിരിക്കുന്നത് കൺപോളകൾ വിറയ്ക്കാൻ കാരണമാകും.
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ സ്ക്രീനുകളിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകൾക്ക് ക്ഷീണമുണ്ടാക്കുന്നു. കാപ്പി, ചായ, കോള എന്നിവ അമിതമായി കുടിക്കുന്നതും മദ്യപാനവും ഇതിന് കാരണമാകാം. കണ്ണുകളിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാത്ത അവസ്ഥ.
മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ കുറവ് ശരീരത്തിൽ ഉണ്ടാകുന്നത് പേശികളുടെ വലിവിന് കാരണമാകാം.
Get more updates from Pudukad News on Google




