Skip to content
November 19, 2026
⌕

നെഹ്രു സ്മാരക പ്രഭാഷണം മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു

November 19, 2026
Share this post to

തിരുവനന്തപുരം : നൂറ്റാണ്ടുകളുടെ സാംസ്‌കാരിക സവിശേഷതകളും വൈരുദ്ധ്യങ്ങളുമുണ്ടായിരുന്ന  മഹാരാജ്യത്തിനെ ഇന്നത്തെ ആധുനിക ഇന്ത്യയായി പുനർനിർമ്മിക്കാൻ അടിത്തറയിട്ടത്  ജവാഹർലാൽ നെഹ്റുവായിരുന്നെന്ന് പിന്നോക്ക പട്ടികജാതി ക്ഷേമമന്ത്രി കെ.എ.തുളസി
അഭിപ്രായപ്പെട്ടു.


അനവധി തലമുറകൾ നീണ്ട അടിമത്ത ബോധത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കും ഐക്യബോധത്തിലേക്കും ജനതയെ നയിച്ച നെഹ്റുവിനെ തമസ്‌ക്കരിക്കാനുള്ള പുത്തൻ ഭരണാധികാരികളുടെ ശ്രമം ചെറുത്ത് തോല്പിക്കേണ്ടതുണ്ട്നെഹ്‌റു പീസ് ഫൗണ്ടേഷൻതിരുവനന്തപുരം പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച നെഹ്രു സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


മുൻ എം എൽ എ. ഡോ കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. കാർത്തികേയൻ നായർ നെഹ്രു സ്മാരക പ്രഭാഷണം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ രഞ്ജി കുര്യാക്കോസ്, വി. ദിനകരൻപിള്ള, എസ്. നജ്മുദീൻ തുടങ്ങിയവർ സംസാരിച്ചു.

ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ സെൻ്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥികളെ മന്ത്രി സമ്മാനങ്ങൾ നൽകി ആദരിച്ചു

Get more updates from Pudukad News on Google