
ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ അനിയന്ത്രിതമായ ദേഷ്യമോ അസ്വസ്ഥതയോ തോന്നുന്നത് ഒരു വിചിത്ര സ്വഭാവമായി പലരും കരുതാറുണ്ട്. എന്നാൽ ഇത് ‘മിസോഫോണിയ’ എന്ന അവസ്ഥയുടെ ലക്ഷണമാണ്. ശബ്ദത്തോടുള്ള അതിശക്തമായ ഇഷ്ടക്കേട് എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, ചായ കുടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം തുടങ്ങിയവ കേൾക്കുമ്പോൾ ചിലരിൽ വൈകാരികവും ശാരീരികവുമായ തീവ്ര പ്രതികരണങ്ങൾ ഉണ്ടാകാം.
മിസോഫോണിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
പ്രധാന ലക്ഷണങ്ങൾ: അരോചകമായ ശബ്ദം കേൾക്കുമ്പോൾ ആ സ്ഥലം വിട്ടുപോകാനോ അല്ലെങ്കിൽ അതിനോട് കഠിനമായി പ്രതികരിക്കാനോ തോന്നുക. ഇതൊരു മാനസികരോഗമല്ലെങ്കിലും വികാരങ്ങളെ നിയന്ത്രിക്കാൻ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്.
കാരണം: നാഡീവ്യൂഹം വഴി തലച്ചോറിലെത്തുന്ന ചില ഉൾപ്രേരണകളാണ് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. പ്രധാനമായും പെൺകുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങൾ: വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് എൺപത് ശതമാനം ആളുകളെയും ബാധിക്കുന്നത്. കൂടാതെ കൂർക്കംവലി, ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, വെള്ളം ഇറ്റുവീഴുന്നത്, പേന ക്ലിക്ക് ചെയ്യുന്നത്, വിരലുകൾ ഞൊട്ട ഒടിക്കുന്നത് എന്നിവയും ഇത്തരക്കാരെ പ്രകോപിപ്പിച്ചേക്കാം.
വർഷങ്ങളോളം അല്ലെങ്കിൽ ആജീവനാന്തം നീണ്ടുനിൽക്കാവുന്ന ഈ അവസ്ഥയെ ശരിയായ ധാരണയോടെയും പിന്തുണയോടെയും മാത്രമേ മറികടക്കാൻ സാധിക്കൂ. പുറമെ നിന്ന് നോക്കുന്നവർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും ഇത് അനുഭവിക്കുന്നവർക്ക് വലിയ മാനസിക സംഘർഷമാണ് മിസോഫോണിയ ഉണ്ടാക്കുന്നത്.
The post ഭക്ഷണം ചവയ്ക്കുന്ന ശബ്ദം കേട്ടാൽ ദേഷ്യം വരാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം! എന്താണ് മിസോഫോണിയ appeared first on Express Kerala.



