
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ഓവര്‍സീയര്‍ ഗ്രേഡ്-രണ്ട് (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജനുവരി 22-ന് രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
യോഗ്യതകളും മറ്റ് വിവരങ്ങളും
ഇലക്ട്രിക്കൽ വിഷയത്തിൽ മൂന്ന് വർഷത്തെ അംഗീകൃത ഡിപ്ലോമയുള്ളവർക്കോ, അല്ലെങ്കിൽ എസ്.എസ്.എൽ.സി.ക്കൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/കെ.ജി.സി.ഇ സർട്ടിഫിക്കറ്റും പ്രായോഗിക പരിശീലനവും ഉള്ളവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി (നിയമപരമായ ഇളവുകൾ ബാധകം). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,760 രൂപ വേതനമായി ലഭിക്കും.
Also Read: എൻജിനീയറിങ് സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക! KCET 2026 രജിസ്ട്രേഷൻ നാളെ മുതൽ
ശ്രദ്ധിക്കുക
ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 22-ന് രാവിലെ 10.30-ന് സർവ്വകലാശാല ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
The post ഇലക്ട്രിക്കൽ ഡിപ്ലോമ/ഐടിഐ ഉണ്ടോ? സംസ്‌കൃത സർവ്വകലാശാലയിൽ ഓവർസീയർ നിയമനം; വേതനം 20,760 രൂപ appeared first on Express Kerala.



