ഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധസ്മാരകത്തിലെത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.
പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. 10.30ന് പരേഡിന് തുടക്കമാകും. കേരളത്തിൻ്റേതടക്കം 30 ടാബ്ലോകൾ പരേഡിൽ പ്രദർശിപ്പിക്കും. വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയുമാണ് ഇത്തവണത്തെ കേരളത്തിൻ്റെ ടാബ്ലോ.
സംസ്ഥാനത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ അണിനിരക്കും. സംസ്ഥാനത്ത് ആദ്യമായി നാഷണൽ സർവീസ് കേഡറ്റുകൾ
സംസ്ഥാനത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ അണിനിരക്കും. സംസ്ഥാനത്ത് ആദ്യമായി നാഷണൽ സർവീസ് കേഡറ്റുകൾ (എൻഎസ്എസ്) പരേഡിൽ പങ്കെടുക്കും.വിവിധ സർവകലാശാലകളിലായി 40 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.


