PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളിയിൽ ബിജെപിയുടെ കിറ്റ് വിതരണമെന്ന് ആരോപണം; സൂപ്പർമാർക്കറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം.

വാടാനപ്പള്ളി : സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് തയ്യാറാക്കുന്ന കേന്ദ്രം യുഡിഎഫ് പ്രവർത്തകർ വളഞ്ഞു. പ്രദേശത്ത് യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. 4000 കിറ്റുകൾ തയാറാക്കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മണലൂർ സ്ഥാനാർഥി ടി എൻ പ്രതാപൻ, എൽ ഡി എഫ് സ്ഥാനാർഥി രവീന്ദ്രനാഥ് ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസും ഇലക്ഷൻ കമ്മിഷൻ സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും, മണലൂർ റിട്ടേണിംഗ് ഓഫീസർക്കും യുഡിഎഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് പരാതി നൽകി.

Spread the love
See also  25-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top