വിപണി പിടിക്കാൻ 'മിന്നല്‍ മാജിക്': കുപ്പിക്ക് 400 രൂപ നിരക്കില്‍ സര്‍ക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡ് ഈ മാസം അവസാനത്തോടെ എത്തുന്നു

വിപണി പിടിക്കാൻ 'മിന്നല്‍ മാജിക്': കുപ്പിക്ക് 400 രൂപ നിരക്കില്‍ സര്‍ക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡ് ഈ മാസം അവസാനത്തോടെ എത്തുന്നു

ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ എത്തും.അര ലിറ്റർ കുപ്പികളിലായാണ് ഈ പുതിയ മദ്യം വിപണിയിലിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില.മലബാർ ഡിസ്റ്റിലറീസിലാണ് മിന്നല്‍ മാജിക് ഉല്‍പാദിപ്പിക്കുന്നത്. ഫെബ്രുവരി 21-ന് ഉദ്ഘാടനം ചെയ്ത ഈ പ്ലാന്റ് കേവലം നാലര മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലാന്റില്‍ മിനിറ്റില്‍ 240 കുപ്പികളില്‍ വരെ മദ്യം നിറയ്ക്കാൻ ശേഷിയുണ്ട്. പ്രതിദിനം 9,000 കെയ്സ് മദ്യം ഉല്‍പാദിപ്പിക്കാനാണ് നിലവിലെ തീരുമാനം.

Spread the love
See also  ഉപേക്ഷിക്കപ്പെട്ട പഴയ ആഡംബര കാർ ഉടമയെയും കാത്ത് പെരുവഴിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top