രാപ്പാള്‍ സുകുമാരമേനോന്‍ ഗ്രാമസൗന്ദര്യത്തെ അക്ഷരങ്ങളിലേക്കാവാഹിച്ച കവി: ജയരാജ് വാര്യര്‍

രാപ്പാള്‍ സുകുമാരമേനോന്‍ ഗ്രാമസൗന്ദര്യത്തെ അക്ഷരങ്ങളിലേക്കാവാഹിച്ച കവി: ജയരാജ് വാര്യര്‍

രാപ്പാള്‍ സുകുമാരമേനോന്‍ ഗ്രാമസൗന്ദര്യത്തെ അക്ഷരങ്ങളിലേക്കാവാഹിച്ച കവി: ജയരാജ് വാര്യര്‍

ഗ്രാമസൗന്ദര്യത്തെ അക്ഷരങ്ങളിലേക്കാവാഹിച്ച കവിയും പാട്ടെഴുത്തുകാരനും ശ്ലോകകാരനുമാണ് രാപ്പാള്‍ സുകുമാരമേനോനെന്ന് നടൻ ജയരാജ് വാര്യര്‍. സുകുമാരമേനോന്റെ അശീതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഹാരസമർപണവും ജയരാജ് വാര്യർ നിർവഹിച്ചു. പ്രകൃതിസൗരഭ്യങ്ങള്‍ പാട്ടുകളില്‍ പരത്താനും ഗാനാസ്വാദകരില്‍ വിസ്മയം സൃഷ്ടിക്കാനും സുകുമാരമേനോനായി. നന്തിക്കരയില്‍ നടന്ന പരിപാടിയിൽ സംഗീതസംവിധായകന്‍ വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. കൊടകര ഉണ്ണി രചിച്ച സ്വരമന്ദാകിനി എന്ന ജീവചരിത്രഗ്രന്ഥം ജയരാജ് വാര്യര്‍ വിദ്യാധരന് നല്‍കി, സുകുമാരമേനോന്‍ രചിച്ച അക്ഷരതീര്‍ത്ഥം എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം പെരുവനം സതീശന്‍മാരാര്‍ നിർവഹിച്ചു. നടന്‍ കൊടകര കുഞ്ഞുണ്ണി ഏറ്റുവാങ്ങി. സംഗീതസംവിധായകന്‍ നടേഷ് ശങ്കര്‍ ഗാനോപഹാരസമര്‍പ്പണം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന സുരേന്ദ്രന്‍, പഞ്ചായത്തംഗം കെ.എസ്. ജോണ്‍സണ്‍, വാഴക്കുളം കാവ്യകലാകേന്ദ്രം ഡയറക്ടര്‍ മോഹനന്‍ നായര്‍, റീസണ്‍ ചെവിടന്‍, എം. ഹരികൃഷ്ണ, കൊടകര ഉണ്ണി, ഹരി നടുവം എന്നിവര്‍ പ്രസംഗിച്ചു.
ശ്ലോകഭാരതി അക്ഷരശ്ലോക കൂട്ടായ്മയുടെ ശ്ലോകസദസ്സും ആശ സുരേഷിന്റെ സോപാന സംഗീതവുമുണ്ടായി.

(Feed generated with FetchRSS)

Spread the love
See also  പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ
Scroll to Top