വര്‍ഷങ്ങളായി ഒരേ മെത്തയിലാണോ ഉറക്കം? എങ്കില്‍ നശിക്കുന്നത് നിങ്ങളുടെ നട്ടെല്ല് മാത്രമല്ല, ജീവിതവും കൂടിയാണ്!


നല്ല ഉറക്കത്തിന് മികച്ച മെത്ത അത്യാവശ്യമാണെങ്കിലും പലരും ബെഡ്ഷീറ്റുകളും തലയിണകളും ശ്രദ്ധിക്കുന്നത്ര മെത്തയുടെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. വീടുകളിൽ വർഷങ്ങളായി ഒരേ മെത്ത തന്നെ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ കാലക്രമേണ മെത്തയുടെ ഗുണനിലവാരം കുറയാൻ തുടങ്ങും. ഒരു മെത്ത എത്ര നാൾ കൂടുമ്പോൾ മാറ്റണം, അതിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
സാധാരണയായി ഒരു നല്ല മെത്തയ്ക്ക് 7 മുതൽ 10 വർഷം വരെയാണ് ആയുസ്സ് കണക്കാക്കുന്നത്. എങ്കിലും ഇത് മെത്തയുടെ ഗുണനിലവാരം, ഉപയോഗം, ഭാരം, കൃത്യമായ പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില മെത്തകൾ ഇതിലും വേഗത്തിൽ കേടാകാറുണ്ട്. അതേസമയം ഉയർന്ന നിലവാരമുള്ള മെത്തകൾ ശരിയായ രീതിയിൽ പരിപാലിച്ചാൽ കൂടുതൽ കാലം നീണ്ടുനിൽക്കും. എന്നാൽ ദീർഘകാലം ഉപയോഗിക്കുമ്പോൾ മെത്തയ്ക്കുള്ളിലെ ഫോമും സ്പ്രിങ്ങുകളും കേടായി മാറാൻ സാധ്യതയുണ്ട്.
കേടുപാടുകൾ സംഭവിച്ചതിന്റെ പ്രധാന ലക്ഷണങ്ങൾ
കുഴികൾ രൂപപ്പെടുക: മെത്ത മാറ്റേണ്ടതിന്റെ പ്രധാന ലക്ഷണം അതിൽ കുണ്ടും കുഴികളും രൂപപ്പെടുന്ന അവസ്ഥയാണ്. മെത്തയുടെ മധ്യത്തിലോ മറ്റ് ഭാഗങ്ങളിലോ കുഴി വീഴുകയും, കിടക്കുമ്പോൾ ശരീരം ഒരു വശത്തേക്ക് ചരിഞ്ഞു പോകുന്നതായി തോന്നുകയും ചെയ്താൽ മെത്ത പൂർണ്ണമായും തേഞ്ഞുപോയി എന്ന് മനസിലാക്കാം.
Also Read:ഫിറ്റ്നസിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഗർഭകാലത്തും ജിമ്മിൽ കഠിന വ്യായാമവുമായി സാമന്ത!
രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരവേദന: മറ്റ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ദിവസവും രാവിലെ പുറം, തോളുകൾ, കഴുത്ത് എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം പഴയതോ കുഴികൾ നിറഞ്ഞതോ ആയ മെത്തയായിരിക്കാം.
മെത്തയിൽ നിന്ന് ശബ്ദം കേൾക്കൽ: സ്പ്രിങ് മെത്തകളിലെ സ്പ്രിങ്ങുകൾ കാലക്രമേണ ബലഹീനമാവുകയും തേയ്മാനത്തിന് വിധേയമാവുകയും ചെയ്യും. ബെഡിൽ തിരിഞ്ഞു കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ നിരന്തരം ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ അത് പഴക്കത്തിന്റെ ലക്ഷണമാണ്.
എപ്പോഴാണ് മെത്ത മാറ്റേണ്ടത്?
മെത്തയിൽ തേയ്മാനമോ കീറലുകളോ കാണപ്പെടുക, സ്പ്രിങ് പുറത്തേക്ക് ചാടുക, പ്രതലം അസമമാവുക, അല്ലെങ്കിൽ ഉറങ്ങുമ്പോൾ സ്ഥിരമായ അസ്വസ്ഥത അനുഭവപ്പെടുക എന്നിവയെല്ലാം മെത്ത മാറ്റേണ്ട സമയമായി എന്നതിന്റെ കൃത്യമായ സൂചനകളാണ്. 7 മുതൽ 10 വർഷം എന്നത് ഒരു പൊതു കണക്കാണെങ്കിലും, മെത്ത ഉപയോഗിക്കുന്നത് സുഖകരമല്ലെന്ന് തോന്നിയാൽ കാലാവധി നോക്കാതെ അത് മാറ്റിസ്ഥാപിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post വര്‍ഷങ്ങളായി ഒരേ മെത്തയിലാണോ ഉറക്കം? എങ്കില്‍ നശിക്കുന്നത് നിങ്ങളുടെ നട്ടെല്ല് മാത്രമല്ല, ജീവിതവും കൂടിയാണ്! appeared first on Express Kerala.

