September 1, 2026

കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; സഹയാത്രികൻ അറസ്റ്റിൽ | KSRTC bus sexual assault case

കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; സഹയാത്രികൻ അറസ്റ്റിൽ | KSRTC bus sexual assault case
KSRTC bus sexual assault case

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സഹയാത്രികനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു ( KSRTC bus sexual assault case). ബാലുശ്ശേരി കാക്കൂർ സ്വദേശിയായ ചാലങ്ങോട്ട് മനയിൽ ബിജു വി. (53) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.

ബസ് മാനാഞ്ചിറ ഭാഗത്തെത്തിയപ്പോൾ യുവതിയുടെ സ്വകാര്യഭാഗത്ത് കൈവെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബഹളംവെച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ഇടപെട്ടു.

തുടർന്ന് ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary:
A 53-year-old man was arrested after a woman alleged that he sexually assaulted her while travelling on a KSRTC bus from Kozhikode towards Kannur. The accused was taken into custody following the victim’s complaint and later remanded by the court.

Spread the love
See also  സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട: മഞ്ചേരിയിൽ പിടിയിലായ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി | MDMA Seizure In Manjeri