September 1, 2026

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരി പുരട്ടിയ 1,603 പേപ്പർ ഷീറ്റുകളുമായി ഫ്രഞ്ച് പൗരൻ പിടിയിൽ!

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരി പുരട്ടിയ 1,603 പേപ്പർ ഷീറ്റുകളുമായി ഫ്രഞ്ച് പൗരൻ പിടിയിൽ!

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്നും വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരന്റെ ലഗേജിൽ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. എ4 വലുപ്പത്തിലുള്ള 1,603 പേപ്പർ ഷീറ്റുകളിൽ ‘കെമിക്കൽ’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പ്രത്യേകമായി പുരട്ടിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

പിടിച്ചെടുത്ത പേപ്പർ ഷീറ്റുകളിൽ നിന്ന് ആകെ 13.154 കിലോഗ്രാം ലഹരിവസ്തുവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി, പിടിയിലായ വിദേശ പൗരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് ആൽക്കഹോളിന്റെ കസ്റ്റഡിയിലേക്ക് കൈമാറി.

The post കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരി പുരട്ടിയ 1,603 പേപ്പർ ഷീറ്റുകളുമായി ഫ്രഞ്ച് പൗരൻ പിടിയിൽ! appeared first on Express Kerala.

Spread the love
See also  പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയ്ക്ക് നീക്കം; കാറുകൾക്ക് 100 രൂപ വരെ നൽകേണ്ടി വരും