വാട്ടർ അതോറിറ്റിയിൽ ജോലി ഒഴിവുകൾ; വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് അവസരം


കേരള വാട്ടർ അതോറിറ്റിയുടെ തൃശൂർ, പാലക്കാട് ജില്ലകളിലെ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറങ്ങി. ആകെ 15 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒഴിവുകൾ (ആകെ 8)
ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്): 1 ഒഴിവ്. ശമ്പളം: 18,000 രൂപ.
യോഗ്യത: ബി.എസ്‌സി മൈക്രോബയോളജിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്‌സി മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.
ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി): 1 ഒഴിവ്. ശമ്പളം: 20,000 രൂപ.
യോഗ്യത: ബി.എസ്‌സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്‌സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.
ടെക്നിക്കൽ മാനേജർ (കെമിസ്ട്രി): 6 ഒഴിവുകൾ (പാലക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട് ലാബുകൾ). ശമ്പളം: 18,000 രൂപ.
യോഗ്യത: ബി.എസ്‌സി കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്‌സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.
Also Read:മാർക്കിൽ അതൃപ്തിയുണ്ടോ? സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാഫലം; ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാം
തൃശൂർ ജില്ലയിലെ ഒഴിവുകൾ (ആകെ 7)
ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) തസ്തികയിലേക്ക് 1 ഒഴിവുമുണ്ട്.
യോഗ്യത: ബി.എസ്‌സി/എം.എസ്‌സി മൈക്രോബയോളജിയും നിശ്ചിത പ്രവൃത്തിപരിചയവും.
ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) തസ്തികയിലേക്ക് 1 ഒഴിവുമുണ്ട്.
അഭിമുഖ വിവരങ്ങൾ
തൃശൂർ കിഴക്കുംപാട്ടുകരയിലുള്ള കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫീസിലാണ് രണ്ട് ജില്ലകളിലെയും ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം നടക്കുന്നത്.
തൃശൂർ ജില്ല: 2026 സെപ്റ്റംബർ 2
പാലക്കാട് ജില്ല: 2026 സെപ്റ്റംബർ 3
അഭിമുഖ സമയക്രമം
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ: ബാക്ടീരിയോളജിസ്റ്റ് തസ്തിക.
ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ: കെമിസ്റ്റ് തസ്തികകൾ.
The post വാട്ടർ അതോറിറ്റിയിൽ ജോലി ഒഴിവുകൾ; വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് അവസരം appeared first on Express Kerala.

