September 1, 2026

KSU പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: വീണാ ജോർജിൻ്റെ മൊഴിയെടുക്കാൻ SIT | Veena George KSU Case

KSU പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: വീണാ ജോർജിൻ്റെ മൊഴിയെടുക്കാൻ SIT | Veena George KSU Case
Veena George KSU Case

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണത്തിൽ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഇതിന് പുറമെ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.(Veena George KSU Case, SIT To Record Veena George Statement)

കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.യു പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിച്ചുവെന്നും കഴുത്തിന് പരിക്കേൽപ്പിച്ചുവെന്നുമുള്ള ഗൺമാന്റെ പരാതിയിൽ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജ് പിന്നീട് മൊഴി നൽകിയതോടെയാണ് കേസിന്റെ സ്വഭാവം മാറിയത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നിലവിലെ തുടരന്വേഷണം.

Story Summary

The Special Investigation Team probing the Kannur train station protest case involving Veena George will record statements from the former minister and her gunman. The SIT is re-evaluating the charges, including attempted murder, following complaints by KSU activists and MLA T.O. Mohanan regarding a false conspiracy case.

Spread the love
See also  ‘സിപിഎമ്മിനൊപ്പം നിന്നവർ തെറ്റായ നിലപാട് സ്വീകരിച്ചു..! തളിപ്പറമ്പിലെ പരാജയകാരണം 11% വോട്ട് കുറഞ്ഞത്