September 10, 2026

സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കുന്നു

സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കുന്നു

മാൻ സൈക്ലിംഗ് ഫെഡറേഷന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ ആവേശകരമായ തുടക്കമായി. ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ അന്താരാഷ്ട്ര മാമാങ്കത്തില്‍ ആതിഥേയരായ ഒമാന് പുറമെ ബ്രിട്ടൻ, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ തുടങ്ങി 28 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് മാറ്റുരയ്ക്കുന്നത്.

ദോഫാറിന്റെ മനോഹരമായ പ്രകൃതിഭംഗിയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനൊപ്പം, ആഗോള സൈക്ലിംഗ് ഭൂപടത്തില്‍ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ് ടൂറിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഒമാനിലെ യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാനും ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയന്റെ അംഗീകാരത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

Also Read: സൗദിയില്‍ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ; പുതിയ നിയമം വരുന്നു

അല്‍ ഹാഫ സൂക്കില്‍ നിന്ന് ആരംഭിച്ച 98 കിലോമീറ്റർ ദൈർഘ്യമുള്ള ‘ദോഫാർ ക്ലാസിക്’ മത്സരത്തോടെയാണ് തുടക്കമായത്. തുടര്‍ന്ന് സെപ്റ്റംബർ ആറ് മുതൽ ഒമ്പത് വരെയുള്ള തീയതികളിലായി നാല് ഘട്ടങ്ങളിലായിട്ടാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. മുഗ്‌സെയിൽ, മിർബാത്ത് കോട്ട, ദഹാരിസ് ബീച്ച്, വാദി ദർബാത്ത്, സംഹാൻ മലനിരകൾ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. ഖരീഫ് സീസണിന്റെ അവസാന ഘട്ടത്തില്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മികച്ച രീതിയിലാണ് ഈ വർഷത്തെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

See also  കവി ആർ. മോഹൻ അന്തരിച്ചു; വിടപറഞ്ഞത് എൺപതുകളിലെ കോഴിക്കോട്ടെ സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യം | R Mohan

The post സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കുന്നു appeared first on Express Kerala.

Spread the love