ചരിത്രമെഴുതി ഇന്ത്യൻ യുവനിര; 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അണ്ടർ 20 ഏഷ്യൻ കപ്പിന് യോഗ്യത നേടി


നീണ്ട രണ്ട് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ഫുട്ബോളിന് അഭിമാന നിമിഷം. എ.എഫ്.സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഡാനി മെയ്‌തേയ് ലെയ്‌ഷറാം, വിശാല്‍ യാദവ്, പകരക്കാരനായി ഇറങ്ങിയ അര്‍ബാഷ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ആറ് പോയിന്റുകളോടെ മികച്ച റണ്ണേഴ്സ് അപ്പ് പട്ടികയിൽ ഇടംപിടിച്ചാണ് പ്രധാന ടൂർണമെന്റിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 2006-ലാണ് ഇന്ത്യ ഇതിനുമുമ്പ് അവസാനമായി ഈ ടൂർണമെന്റിൽ പങ്കെടുത്തത്. അടുത്ത വർഷം മാർച്ച് 24 മുതൽ ഏപ്രിൽ 10 വരെ ചൈനയിലാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്.
The post ചരിത്രമെഴുതി ഇന്ത്യൻ യുവനിര; 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അണ്ടർ 20 ഏഷ്യൻ കപ്പിന് യോഗ്യത നേടി appeared first on Express Kerala.

