September 10, 2026

പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരണം; ചികിത്സാ പിഴവെന്ന് കുടുംബം, ആരോപണം നിഷേധിച്ച് ആശുപത്രി | Peroorkada District Hospital baby death

പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരണം; ചികിത്സാ പിഴവെന്ന് കുടുംബം, ആരോപണം നിഷേധിച്ച് ആശുപത്രി | Peroorkada District Hospital baby death
Newborn Baby

പേരൂർക്കട: പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം (Peroorkada District Hospital baby death). കുടപ്പനക്കുന്ന് സ്വദേശികളായ ഷെറിൻ തോമസ്–റീബ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

പ്രസവത്തിനായി കഴിഞ്ഞ മാസം 31നാണ് റീബയെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കുഞ്ഞിന്റെ ചലനത്തിൽ വ്യത്യാസമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ഷെറിൻ തോമസ് പറഞ്ഞു. എന്നാൽ ബുധനാഴ്ച രാവിലെ പ്രസവമുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് റീബയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. സ്വകാര്യ ആംബുലൻസിൽ റീബയെ എസ്.എ.ടി ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച തന്നെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാനാകുമായിരുന്നുവെന്ന് അവിടുത്തെ അധികൃതർ പറഞ്ഞതായി ഷെറിൻ ആരോപിച്ചു.

അതേസമയം, പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ബുധനാഴ്ച പുലർച്ചെ റീബയെ പ്രസവമുറിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുത്തിവയ്പ് നൽകിയ ശേഷമാണ് കുഞ്ഞിന് അനക്കമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ പറഞ്ഞു.

See also  റഷ്യ-ഉത്തരകൊറിയ ബന്ധത്തിലെ ഏറ്റവും വലിയ വഴിതിരിവ്! 

കുടുംബം ആരോപിക്കുന്നതുപോലെ ചൊവ്വാഴ്ച തന്നെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
The family of a pregnant woman has alleged medical negligence after her unborn baby died at Peroorkada District Hospital in Thiruvananthapuram. The hospital authorities have denied the allegation, stating that there were no earlier indications of a problem with the baby’s condition.

Spread the love