September 10, 2026

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സാധാരണയിലും നാല് ഡിഗ്രി വരെ ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കാൻ കാരണം. അതേസമയം, നിലവിലെ സാഹചര്യത്തെ ഔദ്യോഗികമായി ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ല.

ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയെത്തുമെന്നാണ് പ്രവചനം. സെപ്റ്റംബർ 10, 11 തീയതികളിൽ വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10-ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും, 11-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി

കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കണമെന്നും, നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

See also  രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; അടിയന്തര വാദം വേണമെങ്കിൽ അപേക്ഷ നൽകണമെന്ന് സുപ്രീംകോടതി | Rahul Gandhi defamation case

The post സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം appeared first on Express Kerala.

Spread the love