ഫാഷൻ ഡിസൈനിങ് സെന്ററിൽ താത്കാലിക അധ്യാപക ഒഴിവ്; സെപ്റ്റംബർ 10ന് അഭിമുഖം | Balaramapuram teacher vacancy


തിരുവനന്തപുരം: ബാലരാമപുരത്തെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ്, വർക്ക് പ്ലേസ് സ്കിൽ വിഷയങ്ങളിലെ താത്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു (Balaramapuram teacher vacancy).
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
സെപ്റ്റംബർ 10ന് രാവിലെ 10 മണിക്ക് കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പാളിന്റെ മുമ്പാകെയാണ് അഭിമുഖം നടക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത സമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
Story Summary: A temporary teaching position is available for English and Workplace Skills at the Government Institute of Fashion Designing Centre in Balaramapuram, Thiruvananthapuram. Eligible candidates with a postgraduate degree and SET qualification can attend the interview on September 10 at 10 AM.

