September 9, 2026

ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് മകൾക്ക് ഗുരുതര പൊള്ളൽ; ഒളിവിൽ കഴിഞ്ഞ പിതാവ് അറസ്റ്റിൽ

ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് മകൾക്ക് ഗുരുതര പൊള്ളൽ; ഒളിവിൽ കഴിഞ്ഞ പിതാവ് അറസ്റ്റിൽ

അരീക്കോട്: ഭാര്യയുമായുള്ള തർക്കത്തിനിടെ എട്ടു വയസ്സുകാരിയായ സ്വന്തം മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളമൊഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി കക്കാടംപൊയിൽ കരിമ്പ് ഉന്നതി സ്വദേശി നാടുവാഴി വീട്ടിൽ എം. മജുവിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ മജു ഭാര്യയുമായി വഴക്കിടുകയും അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളമെടുത്ത് ഭാര്യയ്ക്ക് നേരെ ഒഴിക്കുകയുമായിരുന്നു.

ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ തിളച്ച വെള്ളം പുറകിൽ നിൽക്കുകയായിരുന്ന എട്ടു വയസ്സുകാരിയായ മകളുടെ ദേഹത്ത് വീഴുകയായിരുന്നു. കാലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മജു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read: 10 വയസ്സുകാരന്റെ വെളിപ്പെടുത്തൽ, പിന്നാലെ പോലീസ് നടപടി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചുണ്ടത്തുപൊയിലിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, അരീക്കോട് ഇൻസ്‌പെക്ടർ സി.ആർ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

See also  നീലക്കണ്ണുകൾക്ക് പിന്നിലെന്താണ്? ലോകത്ത് നീല കണ്ണുകൾ ഏറ്റവും കൂടുതലുള്ളത് എവിടെയാണ്; ശാസ്ത്രം പറയുന്നതെന്ത്!

The post ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് മകൾക്ക് ഗുരുതര പൊള്ളൽ; ഒളിവിൽ കഴിഞ്ഞ പിതാവ് അറസ്റ്റിൽ appeared first on Express Kerala.

Spread the love