September 9, 2026

രാത്രിയിൽ പേടിയോടെ ഇരുന്ന് മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തു; ആ പണം പോലും കിട്ടിയില്ല: തുറന്നടിച്ച് സംഗീത് പ്രതാപ്

രാത്രിയിൽ പേടിയോടെ ഇരുന്ന് മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തു; ആ പണം പോലും കിട്ടിയില്ല: തുറന്നടിച്ച് സംഗീത് പ്രതാപ്

പ്രേമലു’ എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനും എഡിറ്ററുമാണ് സംഗീത് പ്രതാപ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മരണാനന്തര ചടങ്ങുകൾ വരെ എഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം. കാർത്തിക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംഗീത് തന്റെ പഴയകാല ദുരിതങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

വളരെ ബുദ്ധിമുട്ടി നിന്ന ഒരു സമയത്ത് കല്യാണ വീഡിയോ എഡിറ്റിംഗ് വർക്ക് ചോദിച്ചാണ് സ്റ്റുഡിയോ ഉടമയെ വിളിച്ചതെന്നും, എന്നാൽ പകരം ലഭിച്ചത് ഒരു മരണാനന്തര ചടങ്ങിന്റെ ദൃശ്യങ്ങളാണെന്നും സംഗീത് പറയുന്നു. രാത്രി പതിനൊന്നിനും രാവിലെ ഏഴിനും ഇടയിലുള്ള സമയത്താണ് ഈ വർക്ക് ചെയ്തത്. കടുത്ത ഭയത്തോടും മാനസിക ബുദ്ധിമുട്ടോടും കൂടിയാണ് ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതെന്നും, പേടി മാറ്റാൻ ഹെഡ്‌സെറ്റിൽ പാട്ട് വെച്ചാണ് ജോലി തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:നിവിൻ പോളിയല്ല, ആദ്യം പരിഗണിച്ചത് ആസിഫ് അലിയെയും ടൊവിനോയെയും; വെളിപ്പെടുത്തലുമായി ‘ബെത്‌ലഹേം’ അണിയറപ്രവർത്തകർ

See also  വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനം; ഇന്ന് നിർണ്ണായക ഉന്നതതല യോഗം

വളരെ വലിയൊരു കുടുംബത്തിന്റെ ചടങ്ങായിരുന്നു അതെന്നും, എന്നാൽ അന്ന് ഭയന്ന് രാത്രി മുഴുവൻ ഇരുന്ന് ചെയ്ത ആ ജോലിയുടെ കൂലി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംഗീത് കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട പൈസയുടെ കണക്കിൽ ആ തുകയും ഉൾപ്പെടുന്നുണ്ടെന്നും, ആ പണമെങ്കിലും തരണമെന്ന് താൻ പിന്നീട് അവരോട് അപേക്ഷിച്ചിരുന്നുവെന്നും താരം ഓർത്തെടുത്തു.

The post രാത്രിയിൽ പേടിയോടെ ഇരുന്ന് മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തു; ആ പണം പോലും കിട്ടിയില്ല: തുറന്നടിച്ച് സംഗീത് പ്രതാപ് appeared first on Express Kerala.

Spread the love