September 10, 2026

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ അധിക്ഷേപങ്ങൾ അഴിച്ചുവിട്ട് സിപിഎം സൈബർ പോരാളികൾ. ശാസ്ത്ര സാഹിത്യ പരിഷത്തുകാരനും സിപിഎം ബുദ്ധിജീവിയും ആരോഗ്യ വിദഗ്ധനുമായ ഡോ.കെ.പി.അരവിന്ദൻ മുതൽ സിപിഎം മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നവരുടെ വരെ നാലാംകിട ഭാഷയിലുള്ള അധിക്ഷേപ വർഷം. ഒന്നാം പിണറായി സർക്കാരിൻെറ അവസാനകാലത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്ത് കേസിനെ കുറിച്ച് എഴുതിയ വാർത്തകളുടെ പേരിലാണ് സിപിഎം അണികൾ ജിജോ ജോൺ പുത്തേഴത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ അധിക്ഷേപങ്ങൾ അഴിച്ചുവിട്ട് സിപിഎം സൈബർ പോരാളികൾ. ശാസ്ത്ര സാഹിത്യ പരിഷത്തുകാരനും സിപിഎം ബുദ്ധിജീവിയും ആരോഗ്യ വിദഗ്ധനുമായ ഡോ.കെ.പി.അരവിന്ദൻ മുതൽ സിപിഎം മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നവരുടെ വരെ നാലാംകിട ഭാഷയിലുള്ള അധിക്ഷേപ വർഷം. ഒന്നാം പിണറായി സർക്കാരിൻെറ അവസാനകാലത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്ത് കേസിനെ കുറിച്ച് എഴുതിയ വാർത്തകളുടെ പേരിലാണ് സിപിഎം അണികൾ ജിജോ ജോൺ പുത്തേഴത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്

തിരുവനന്തപുരം:ഇന്ന്  അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ അധിക്ഷേപങ്ങൾ അഴിച്ചുവിട്ട് സിപിഎം സൈബർ പോരാളികൾ.


മരിച്ചവരോട് മാന്യത കാട്ടണമെന്ന സുജന മര്യാദപോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് പാർട്ടി ബുദ്ധിജീവികൾ മുതൽ താഴെത്തട്ടിലുളള സൈബർ കടന്നലുകൾ വരെ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ അധിക്ഷേപ വർഷം തുടരുന്നത്. 


കമൻറുകളിൽ അധിക്ഷേപങ്ങളുമായി സിപിഎം സൈബർ കടന്നലുകൾ നിറയാൻ തുടങ്ങിയതോടെ മലയാള മനോരമയ്ക്ക് തങ്ങളുടെ കമൻറ് ബോക്സ് അടയ്ക്കേണ്ടി വന്നു.

മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്നും മരണത്തോട മരിച്ച വ്യക്തികളുടെ ചെയ്തികൾ റദ്ദാക്കപ്പെടുന്നില്ലെന്നുമുളള വലിയ വർത്തമാനത്തിൻെറ മേമ്പൊടിയോടെയാണ് സിപിഎം സൈബർ അണികൾ അഴിഞ്ഞാടുന്നത്.


“നുണഫാക്ടറിയിലെ കുശിനിക്കാരന് ആദരാഞ്ജലികൾ”,”മരണം ആരെയും മഹത്വവൽക്കരിക്കുന്നില്ല”, “മൃതദേഹം കാറ്റാടിപ്പാടത്ത് അടക്കം ചെയ്യണം”, “ഡെഡ് ബോഡിയുടെ തലച്ചോർ പരിശോധിച്ചാൽ വിഷ നിർമ്മിതിയുടെ സൂത്രമറിയാം”, “സിപിഎമ്മിനെതിരെ ഇല്ലാക്കഥകൾ മെനയാൻ കാൽനൂറ്റാണ്ട് ഉഴിഞ്ഞുവെച്ച ഈ പട്ടി ചത്തോ സന്തോഷം”…ഇങ്ങനെ പോകുന്നു സിപിഎം സൈബർ ഹാൻഡിലുകളിൽ നിന്നുളള അധിക്ഷേപങ്ങൾ. 

cpm


ശാസ്ത്ര സാഹിത്യ പരിഷത്തുകാരനും സിപിഎം ബുദ്ധിജീവിയും ആരോഗ്യ വിദഗ്ധനുമായ ഡോ.കെ.പി.അരവിന്ദൻ മുതൽ സിപിഎം മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്നവർ വരെ നാലാംകിട ഭാഷയിലുളള ആക്ഷേപങ്ങളുമായി സൈബറിടങ്ങളിൽ താണ്ഡവം ആടുമ്പോൾ കേരളത്തിൽ പുതിയ സംസ്കാരത്തിനാണ് തുടക്കമിടുന്നത്. 


3 പതിറ്റാണ്ടായി മലയാള മാധ്യമരംഗത്ത് തിളങ്ങിനിന്ന മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റ് സ്പെഷ്യൽ കറസ്പോണ്ടന്ററുമായ ജിജോ ജോൺ പുത്തേഴത്തിന്റെ അകാല വിയോഗവാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്.

See also  രണ്ട് കോടി ബജറ്റിൽ അത്ഭുതം തീർത്ത് ‘ഹനുമാൻ അംശ്’; ബിഗ് ബജറ്റ് ചിത്രങ്ങളുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞു

 700 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ മാധ്യമരംഗത്ത് സ്വന്തം മുദ്രപതിപ്പിക്കുകയും രാംനാഥ് ഗോയങ്ക പുരസ്കാരം ഉൾപ്പെടെ നേടി കഴിവ് തെളിയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 


എന്നാൽ, ഒരാൾ മരണപ്പെടുമ്പോൾ കാണിക്കേണ്ട അടിസ്ഥാനപരമായ സുജനമര്യാദ പോലും കാറ്റിൽപ്പറത്തിക്കൊണ്ട് സിപിഎം സൈബർ ഹാൻഡിലുകളിൽ നിന്നും അനുഭാവികളിൽ നിന്നും ഉണ്ടാകുന്ന അധിക്ഷേപ പ്രചാരണങ്ങൾ സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്.

CPM

വസ്തുതാപരമായ വാർത്തകളും വിമർശനങ്ങളും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരോടുള്ള രാഷ്ട്രീയ വൈരം, അവരുടെ അന്ത്യയാത്രയിൽ പോലും ആഘോഷമാക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ വേദിയാകുന്നത്. 

ജിജോ ജോണിന്റെ മരണത്തിന് പിന്നാലെ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരുവിഭാഗം സൈബർ അണികൾ നടത്തുന്ന പുലയാട്ടുകളും സന്തോഷപ്രകടനങ്ങളും ഏതൊരു ജനാധിപത്യ സമൂഹത്തിനും അപമാനമാണ്.

sivasankaran


ഒന്നാം പിണറായി സർക്കാരിൻെറ അവസാനകാലത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്ത് കേസിനെ കുറിച്ച് എഴുതിയ വാർത്തകളുടെ പേരിലാണ് സിപിഎം അണികൾ ജിജോ ജോൺ പുത്തേഴത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. 


പിണറായി വിജയൻെറ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിന് തമിഴ് നാട്ടിൽ കാറ്റാടിപ്പാടം ഉണ്ടെന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ് ആക്രമണം. 

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ വിയോഗങ്ങളിൽ ആദരവ് അർപ്പിക്കുന്ന മലയാളിയുടെ പരമ്പരാഗത സാംസ്കാരിക ബോധത്തെയാണ് ഇവിടെ അണികളുടെ വിദ്വേഷപ്രചാരണങ്ങൾ നിഷ്കരുണം ചവിട്ടിമെതിക്കുന്നത്.


പാർട്ടിക്ക് സംഭവിച്ച തിരിച്ചടികളിൽ നിന്നും ജനങ്ങളിൽ നിന്നുള്ള അകൽച്ചയിൽ നിന്നും പാഠമുൾക്കൊണ്ട് “തെറ്റുതിരുത്തൽ രേഖകളും” മാർഗ്ഗനിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്ന സിപിഎം നേതൃത്വം സ്വന്തം അണികളുടെ ഇത്തരം അനിയന്ത്രിതമായ വെറുപ്പിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കണ്ണ് അടയ്ക്കുകയാണോ എന്ന ചോദ്യം ശക്തമായി ഉയർന്നുവരുന്നുണ്ട്.

See also  എംഐഎസ്എ പരാമർശത്തിൽ പ്രതിഷേധം; തമിഴ്നാട് സ്പീക്കറുടെ ചേംബറിന് മുന്നിൽ ഡിഎംകെയുടെ ധർണ, എംഎൽഎമാരെ പുറത്താക്കി | Tamil Nadu Assembly DMK protest

cpm-.1.3620000

തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് പാർട്ടി നേതൃത്വം ആഹ്വാനം ചെയ്യുമ്പോൾ, സൈബർ ഇടങ്ങളിൽ അണികൾ കാണിക്കുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അങ്ങേയറ്റമാണ്.


 മാധ്യമപ്രവർത്തകരെയും എതിരാളികളെയും വ്യക്തിപരമായി വേട്ടയാടുകയും, അവരുടെ മരണത്തിൽ പോലും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്യുന്ന അണികളെ നിയന്ത്രിക്കാൻ സാധിക്കാത്തപക്ഷം, പാർട്ടി മുന്നോട്ടുവെക്കുന്ന ഒരു ‘തെറ്റുതിരുത്തൽ’ പ്രക്രിയയും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടില്ല.

മരണത്തിൽ പോലും വൈരം സൂക്ഷിക്കുന്ന ഇത്തരത്തിലുള്ള ശൈലി പാർട്ടിയെ തിരുത്തലിലേക്കല്ല, മറിച്ച് കൂടുതൽ ജീർണ്ണതയിലേക്കാണ് നയിക്കുന്നത്.കേരളത്തിലെ പൊതുസമൂഹം എന്നും മാനുഷിക മൂല്യങ്ങൾക്കും സാംസ്കാരിക ബോധത്തിനും ഉയർന്ന പരിഗണന നൽകുന്നവരാണ്.


രാഷ്ട്രീയ എതിരാളിയായാൽ പോലും മരണവീട്ടിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ആശ്വാസവാക്കുകളുമായി എത്തുന്നതാണ് മലയാളിയുടെ രാഷ്ട്രീയ സംസ്‌കാരം. എന്നാൽ ഈ സാംസ്‌കാരിക തനിമയ്ക്ക് നേരെ കൊതിക്കെറുവോടെ സൈബർ ആക്രമണം നടത്തുന്ന അണികളുടെ ശൈലി സിപിഎമ്മിന് ഉണ്ടാക്കുന്നത് നികത്താനാകാത്ത ജനകീയ നഷ്ടമാണ്.


പൊതുജനങ്ങളിൽ നിന്നും നിഷ്പക്ഷമതികളിൽ നിന്നും പാർട്ടിയെ പാടെ അകറ്റാൻ മാത്രമേ ഇത്തരം വെറുപ്പിന്റെ പ്രചാരണങ്ങൾ ഉപകരിക്കൂ. അണികളുടെ ഈ അനിയന്ത്രിതമായ പോക്ക് തടയാനും സാംസ്കാരികമായി തിരുത്താനും നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ, മാറുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ക്ലച്ച് പിടിക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പൊതുസമൂഹം നൽകുന്നത്.

Spread the love