പ്രണയിച്ച് വിവാഹം ചെയ്തതിന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസ്. യുവതിയുടെ സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവു ശിക്ഷ

കാസര്‍കോട്: പ്രണയിച്ച് വിവാഹം ചെയ്തതിന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശിക്ഷ. സഹോദരന്മാരായ മുബാറക്, അബ്ദുല്ല എന്നിവര്‍ക്ക് 12 വര്‍ഷം തടവും ഇവരുടെ സുഹൃത്തായ ഇബ്രാഹിമിന് ഒമ്പത് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.
മൂന്ന് പ്രതികളും ചേര്‍ന്ന് 5.60 ലക്ഷം പിഴയുമൊടുക്കണം. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കാസര്‍കോട് സ്വദേശി ഫസലു റഹ്മാനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
2018ല്‍ പന്നിയൂര്‍ സ്വദേശിനി ഷാഹിനയും ഫസലു റഹ്മാനും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2019ലാണ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചത്.

