September 10, 2026

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; ലൈറ്റിങ് ജോലിക്കിടെ ഷോക്കേറ്റ് അണിയറപ്രവർത്തകൻ മരിച്ചു | Edayar Shooting Set Accident

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; ലൈറ്റിങ് ജോലിക്കിടെ ഷോക്കേറ്റ് അണിയറപ്രവർത്തകൻ മരിച്ചു | Edayar Shooting Set Accident
Edayar Shooting Set Accident

കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ അണിയറപ്രവർത്തകൻ മരിച്ചു. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റത് തുടർന്ന് മരിച്ചത്. ആലുവ എടയാറിലെ ചിത്രീകരണ ലൊക്കേഷനിലാണ് അപകടം. ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു എടയാറിലെ ലൊക്കേഷനിൽ. ലൈറ്റിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Edayar Shooting Set Accident)

നാഷിദ് ഫാമിയാണ് ചിത്രത്തിന് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അപകടത്തെ തുടർന്ന് ഷൂട്ടിങ് സംബന്ധിച്ച തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Summary: An electrician named Vishnu died after suffering an electric shock during lighting work at the location of Nivin Pauly’s upcoming film in Edayar, Aluva. The accident occurred on the first day of filming at the location, and he was rushed to a nearby hospital but could not be saved.

See also  വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിക്കില്ല; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കും
Spread the love