September 10, 2026

തൃക്കാക്കര മോർഫിങ് കേസ്: ‘മല്ലു പ്രീമിയം’ ഗ്രൂപ്പ് ആരംഭിച്ചിട്ട് 4 മാസം, വിവരങ്ങൾ തേടി SIT ടെലഗ്രാമിന് കത്തയച്ചു | Thrikkakara Morphing Case

തൃക്കാക്കര മോർഫിങ് കേസ്: ‘മല്ലു പ്രീമിയം’ ഗ്രൂപ്പ് ആരംഭിച്ചിട്ട് 4 മാസം, വിവരങ്ങൾ തേടി SIT ടെലഗ്രാമിന് കത്തയച്ചു | Thrikkakara Morphing Case
Thrikkakara Morphing Case

കൊച്ചി: തൃക്കാക്കര കേന്ദ്രീകരിച്ച് നടന്ന മോർഫിങ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതി സനീഷ് അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചിരുന്ന ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിട്ട് നാല് മാസമായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഗ്രൂപ്പിന്റെയും അതിലെ അംഗങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണ സംഘം ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.(Thrikkakara Morphing Case SIT Seeks Mallu Premium Telegram Group Details)

പെൺകുട്ടികളുടെ സാധാരണ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ശേഖരിച്ച് ആളുകൾക്ക് അയച്ചുകൊടുക്കുന്നതാണ് സനീഷിന്റെ രീതി. തുടർന്ന് ഇവരുടെ വ്യാജ അശ്ലീല ചിത്രങ്ങൾ വേണമെങ്കിൽ 250 രൂപ നൽകി ‘മല്ലു പ്രീമിയം’ എന്ന പെയ്ഡ് ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടും.

11 അംഗങ്ങളാണ് നിലവിൽ ഈ ഗ്രൂപ്പിൽ ഉള്ളത്. സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ് അംഗങ്ങൾ ഗ്രൂപ്പിൽ ആശയവിനിമയം നടത്തിയിരുന്നത്. ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ തുടർ നടപടികളിലേക്ക് കടക്കും. കേസുമായി ബന്ധപ്പെട്ട് മൂന്നിലധികം ആളുകൾ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

See also  പണം വാങ്ങിയിട്ട് ചൈനയിലും അർജന്റീന കളിക്കാൻ പോയില്ല,​ മെസി വിവാദത്തിലെ റിപ്പോർട്ടിൽ സത്യസന്ധതയില്ലെന്ന് വി. അബ്ദുറഹിമാൻ; അന്വേഷണം നടക്കട്ടെയെന്നും മുൻമന്ത്രി | V Abdurahiman Messi controversy

കേസിൽ കസ്റ്റഡിയിലുള്ള ശ്രീഹരിയുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. തൃക്കാക്കര എ.സി.പി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Summary

The SIT probing the Thrikkakara morphing case has written to Telegram seeking details of the ‘Mallu Premium’ group created by suspect Saneesh. Investigations revealed the paid group was used to circulate morphed obscene images of young women, with members operating under hidden identities.

Spread the love