സന്ധികളിലെ തേയ്മാനം; ഇതാണ് കാരണങ്ങൾ

Current: മലയാളം

സന്ധികളിലെ തേയ്മാനം എന്നത് സന്ധികളിലെ ചലനത്തിന് സഹായിക്കുന്ന തരുണാസ്ഥി കാലക്രമേണ തേഞ്ഞു പോകുന്ന അവസ്ഥയാണ്.
• പ്രായം: വയസ്സാകുമ്പോൾ സ്വാഭാവികമായി തരുണാസ്ഥിക്ക് ബലം കുറയുന്നു.
• അമിതവണ്ണം: ശരീരഭാരം സന്ധികളിൽ, പ്രത്യേകിച്ച് കാൽമുട്ടുകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു.
• പരിക്കുകൾ: മുൻപ് സന്ധികൾക്ക് സംഭവിച്ച ഒടിവുകളോ സ്നായുക്കൾക്ക് ഉണ്ടാകുന്ന പരിക്കുകൾ.
• ജീവിതശൈലി: വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതി.
• ജനിതക കാരണങ്ങൾ: കുടുംബത്തിൽ പാരമ്പര്യമായി ഈ പ്രശ്നം ഉള്ളവരിൽ വരാനുള്ള സാധ്യത കൂടുതലാണ്.
പ്രധാന ലക്ഷണങ്ങൾ
• സന്ധികളിൽ കടുത്ത വേദനയും നീരും .
• രാവിലെ എണീക്കുമ്പോഴോ ദീർഘനേരം വിശ്രമിച്ച ശേഷമോ സന്ധികളിൽ ഉണ്ടാകുന്ന മരവിപ്പും കടുപ്പവും.
• നടക്കാനോ ഇരിക്കാനോ പടികയറാനോ ഉള്ള പ്രയാസം.
• സന്ധികൾ അനക്കുമ്പോൾ ഒരുതരം ഉരസൽ ശബ്ദമോ പൊട്ടുന്ന ശബ്ദമോ കേൾക്കുക.
• കാലക്രമേണ സന്ധികളുടെ ചലനശേഷി കുറയുക.






