"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

യെ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ വ​ൻ വ്യോ​മാ​ക്ര​മ​ണ​വു​മാ​യി സൗ​ദി സ​ഖ്യ​സേ​ന; 136 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു. ഹൂ​തി​ക​ളു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ശൃം​ഖ​ല​ക​ളും താ​വ​ള​ങ്ങ​ളും ത​ക​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് അറിയിച്ച് സ​ഖ്യ​സേ​ന

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

സ​ന: യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ​ക്കെ​തി​രെ വ​ൻ വ്യോ​മാ​ക്ര​മ​ണ​വു​മാ​യി സൗ​ദി ന​യി​ക്കു​ന്ന അ​റ​ബ് സ​ഖ്യ​സേ​ന. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തി​ൽ ഹൂ​തി​ക​ളു​ടെ 136 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ‌ ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന അ​റി​യി​ച്ചു.


ഹൂ​തി​ക​ളു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ശൃം​ഖ​ല​ക​ളും താ​വ​ള​ങ്ങ​ളും ത​ക​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് സ​ഖ്യ​സേ​ന വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം യെ​മ​ൻ ഔ​ദ്യോ​ഗി​ക സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും ആ​വ​ശ്യ​മാ​യ വ്യോ​മ​പി​ന്തു​ണ ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്ന് സ​ഖ്യ​സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു.


മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും മ​ണി​ക്കൂ​റു​ക​ളി​ലും ശ​ക്ത​മാ​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ, റി​യാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് വി​ദേ​ശി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ 36 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച അ​ബ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൊ​റോ​ക്ക​ൻ, അ​ൾ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ടു. കൂ​ടാ​തെ, സ്വ​ദേ​ശി​ക​ളും ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ് പൗ​ര​ന്മാ​രാ​യ പ്ര​വാ​സി​ക​ളും അ​ട​ക്കം 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ചി​ല​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Get more updates from Pudukad News on Google